വാലന്റൈന്‍സ് ഡേയ്ക്ക് ആലിംഗനവും ചുംബനവും ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍-ബ്രിട്ടനില്‍  കൊറോണ ബാധിതരുടെ എണ്ണം ഒമ്പതായി. ദിവസങ്ങള്‍ക്കു മുമ്പ് ചൈനയില്‍ നിന്ന് ഹീത്രുവിലെത്തിയ യുവതിയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ലണ്ടനില്‍ ഇതാദ്യമാണ് രോഗം സ്ഥിരീകരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഗൈസ് ആന്റ് സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു. ലണ്ടനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ബ്രിട്ടീഷ് ജനതയ്ക്കു ഗുരുതരമായ ഭീഷണിയാണെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈറസ് സംശയത്തെത്തുടര്‍ന്നു വിറാലിലെ ആരോവ് പാര്‍ക്ക് ഹോസ്പിറ്റലില്‍ ക്വാറന്റൈന്‍ ചെയ്ത 83 പേര്‍ക്കും വൈറബാധയില്ലെന്നു കണ്ടെത്തി. ജനുവരി 31നാണ് ചൈനയില്‍ നിന്നും എത്തിയ 83 ബ്രിട്ടീഷുകാരെ മേഴ്‌സിസൈഡ് ഹോസ്പിറ്റലില്‍ എത്തിച്ചത്. 
സിംഗപ്പൂരില്‍ നിന്നെത്തി യുകെയില്‍ കൊറോണ പടര്‍ത്തിയ 53വയസുള്ള ബിസിനസുകാരന്‍ സ്റ്റീഫന്‍ വാല്‍ഷ് പൂര്‍ണ്ണമായും സുഖം പ്രാപിച്ചു. യുകെയിലടക്കം യൂറോപ്പിലെ മൂന്നു രാജ്യങ്ങളില്‍ രോഗം പടരാന്‍ കാരണമായത് താനാണെന്ന് വ്യക്തമായതോടെ തന്റെ വിവരങ്ങള്‍ വാല്‍ഷ് കഴിഞ്ഞ ദിവസം സ്വയം പുറത്തുവിടുകയായിരുന്നു. 

Latest News