Sorry, you need to enable JavaScript to visit this website.

ജമ്മു കശ്മീരില്‍ അടുത്ത മാസം  പഞ്ചായത്ത് തെരഞ്ഞെടുപ്പ് 

ന്യൂദല്‍ഹി- ജമ്മുകശ്മീരില്‍ പഞ്ചായത്ത് ഇലക്ഷന്‍ പ്രഖ്യാപിച്ചു. മാര്‍ച്ചിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പ്രഖ്യാപിക്കുന്ന ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇത്.മാര്‍ച്ച് 5 മുതല്‍ 20 വരെ 8 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഴിഞ്ഞുകിടക്കുന്ന പതിമൂവായിരം സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ല്‍ നടന്ന തെരഞ്ഞെടുപ്പ് പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും അടക്കമുള്ള പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വോട്ടിംഗ് ശതമാനവും ഗണ്യമായി കുറഞ്ഞിരുന്നു.
അതേസമയം, ജമ്മുകശ്മീരിലെ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും വീട്ടു തടങ്കലിലാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി അടക്കമുള്ള പ്രമുഖനേതാക്കളെ വീട്ടു തടങ്കലിലാക്കിയത്.

Latest News