Sorry, you need to enable JavaScript to visit this website.

കാർ തുറക്കാനും സ്റ്റാർട്ട് ചെയ്യാനും ഇനി ഐഫോൺ

കാർ തുറക്കാനും സ്റ്റാർട്ട് ചെയ്യാനും ഇനി ആപ്പിൾ കമ്പനിയുടെ ഐഫോണും വാച്ചും ഉപയോഗിക്കാം. 
ആപ്പിൾ പുറത്തിറക്കിയ ഐ.ഒ.എസ് 13.4 ന്റെ ആദ്യ ബീറ്റ വേർഷനിലാണ് കാർ കീ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർ കീ ആപ്പായിരിക്കും പുതിയ ഐ.ഒ.എസിന്റെ പ്രധാന സവിശേഷത. ഇത് ഉപയോക്താക്കളെ അവരുടെ കാർ അൺലോക്ക് ചെയ്യാനും ലോക്കു ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും ഓഫാക്കാനും അനുവദിക്കും. 


 ഫീൽഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ഏത് കാറിലും ഈ ഫീച്ചർ പ്രവർത്തിക്കും. നിങ്ങളുടെ ഐ ഫോൺ കാറുമായി പെയർ ചെയ്യുകയും ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ചിൽ നിങ്ങളുടെ വാലറ്റ് അപ്ലിക്കേഷൻ ഉപയോഗിക്കുകയും ചെയ്യേണ്ടിവരും. അതോടെ, നിങ്ങൾക്ക് വാഹനം ലോക്ക്-അൺലോക്ക് ചെയ്യാനും ഓണാക്കാനും ഓഫാക്കാനുമാകും. 
എൻ.എഫ്.സി സംവിധാനത്തെ പിന്തുണക്കുന്ന കാറുകളിലാണ് ഈ സേവനം ലഭ്യമാവുക. ഇതിനുള്ള ഡിജിറ്റൽ കീ ആപ്പിൾ വാലറ്റ് ആപ്പിലായിരിക്കും ഉൾപ്പെടുത്തുക. വാലറ്റ് ആപ്പ് വഴി ആപ്പിൾ ഐഫോൺ ഉപയോഗിക്കുന്ന സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ കീ പങ്കുവെക്കാനും കഴിയും.


നേരത്തെ ഹ്യുണ്ടായി ഇതിനു സമാനമായ ഡിജിറ്റൽ കീ അവതരിപ്പിച്ചിരുന്നു. ഇത് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. 2020 സൊനാറ്റയിൽ മാത്രമാണ് ഡിജിറ്റൽ കീ സംവിധാനം ലഭ്യമാകുന്നത്. ഈ ഫീച്ചർ വന്നാൽ അത് ഐഫോണിന് വലിയൊരു നേട്ടമാകും.
ഐ.ഒ.എസ് 13.4 പൂർണമായ രീതിയിൽ പുറത്തിറങ്ങുേമ്പാൾ കാർ കീ ആപ്പ് ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. 


വാഹനത്തിൽ എൻ.എഫ്.സി റീഡറിന് മുകളിൽ നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ആപ്പിൾ വാച്ച് സ്ഥാപിക്കുക. രണ്ടും തമ്മിൽ പെയർ ചെയ്യുന്നതിനു തുടക്കത്തിൽ കുറച്ച് മിനിറ്റ് എടുത്തേക്കാം. അതിനാൽ എൻ.എഫ്.സി റീഡറിൽനിന്ന് ഐഫോൺ നീക്കംചെയ്യരുത്. പെയറിംഗ് പരാജയപ്പെട്ടാൽ, നിങ്ങൾക്ക് ഒരു പിൻ കോഡ് ഉപയോഗിച്ച് വാലറ്റ് അപ്ലിക്കേഷനിലേക്ക് കാർ കീ ചേർക്കാൻ കഴിയും.

 

Latest News