തദ്ദേശ തെരഞ്ഞെടുപ്പ്; സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം- തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍.ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സി ഭാസ്‌കരന്‍ അറിയിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകില്ലെന്നും കമ്മീഷന്‍ അറിയിച്ചു.യുഡിഎഫിന്റെ ഹരജിയിലാണ് ഡിവിഷനല്‍ ബെഞ്ച് ഇന്ന് 2019ലെ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താമെന്നും 2015ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും വിലക്കിയത്. പുതിയ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കാലതാമസമെടുക്കുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ പഴയ പട്ടിക ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.
 

Latest News