വാട്‌സാപ്പ് ഉപയോക്താക്കള്‍ 200 കോടിയിലെത്തി

ന്യൂയോര്‍ക്ക്- മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ആഗോള തലത്തില്‍ 200 കോടിയിലെത്തി. ലോകത്തിലെ കാല്‍ഭാഗം ജനങ്ങളും ഇപ്പോള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നര്‍ഥം. ഇന്ത്യയില്‍ 40 കോടി ഉപയോക്താക്കളുണ്ടെന്ന് വാട്‌സാപ്പ് 2019 ല്‍ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയുണ്ടായ വിവാദങ്ങള്‍ക്കിടയിലും വാട്‌സാപ്പിന് ജനപ്രീതി കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകള്‍. ചില ഉപയോക്താക്കളെ നിരീക്ഷിക്കുന്നതിനായി ഹാക്കര്‍മാര്‍ വാട്‌സാപ്പ് വഴി സ്‌പൈവെയറുകള്‍ പ്രചരിപ്പിച്ചതായി വാട്‌സാപ്പ് സ്ഥിരീകരിച്ചിരുന്നു.
കൂടുതല്‍ ആളുകള്‍ വരുമ്പോള്‍ കുടുതല്‍ സംരക്ഷണമൊരുക്കേണ്ടതുണ്ടെന്നും അതിന് തങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നുവെന്നും വാട്‌സാപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

 

Latest News