ദയൂബന്ത് തീവ്രവാദികളുടെ ഫാക്ടറി-വിദ്വേഷ  പ്രസ്താവനയുമായി മന്ത്രി ഗിരി രാജ് സിങ് 

ന്യൂദല്‍ഹി-ദയൂബന്ത് തീവ്രവാദികളുടെ ഫാക്ടറിയാണെന്ന വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മന്ത്രി ഗിരി രാജ് സിങ്. ഉത്തര്‍പ്രദേശിലെ ഇസ്‌ലാമിക വിദ്യാലയമായ ദയൂബന്ത്  തീവ്രവാദികളുടെ ഉത്ഭവകേന്ദ്രമാണെന്ന് പറഞ്ഞാണ് വീണ്ടും ഗിരിരാജ് സിങ് രംഗത്ത് വന്നിരിക്കുന്നത്. ദയൂബന്ത്  തീവ്രവാദികളുടെ ഗംഗോത്രി ആണെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ലോകത്തിലെ കുറ്റാരോപിതരായ തീവ്രവാദികളെല്ലാം വളര്‍ന്നത് ദയൂബന്തില്‍ നിന്നാണ് - ഗിരിരാജ് സിങ് പറഞ്ഞു.
യുപിയിലെ ദയൂബന്ത്, പൗരത്വ നിയമ ഭേദഗതിക്കെതിരെ രണ്ടു മാസത്തോളമായി പ്രതിഷേധം നടക്കുന്ന ദല്‍ഹിയിലെ ഷഹീന്‍ബാഗ് എന്നീ ഇടങ്ങള്‍ ചാവേറുകളെ സൃഷ്ടിക്കുകയാണെന്നും ഗിരിരാജ് അഭിപ്രായപ്പെട്ടു. ഈ ആളുകള്‍ സിഎഎയ്ക്ക് എതിരല്ല, അവര്‍ ഇന്ത്യയ്‌ക്കെതിരാണ്. ഇതൊരു തരം ഖിലാഫത്ത് പ്രസ്ഥാനമാണെന്ന് ഗിരിരാജ് സിങ് പറഞ്ഞു. ഷഹീന്‍ബാഗ് സമരം ഒരു പ്രക്ഷോഭമല്ല. ഒരു കൂട്ടം ചാവേറുകള്‍ ഇവിടെ വളരുകയാണ്. രാജ്യത്തിനെതിരായ ഗൂഢാലോചനയാണ് ഇവിടെ നടക്കുന്നത്' ഷഹീന്‍ബാഗിലെ സമരക്കാരെ കുറിച്ച് ഗിരിരാജ് സിങ് പറഞ്ഞു.

Latest News