ആപ്പ് വീണ്ടും, ദല്‍ഹി ഹോട്ടലുകളില്‍ ബിരിയാണി തീറ്റ മത്സരം 

ന്യൂദല്‍ഹി- ആപ്പ് വീണ്ടും ഭരണത്തിലേറുമെന്നായതോടെ  ദല്‍ഹി ഹോട്ടലുകളില്‍
ബിരിയാണി തീറ്റ മത്സരം പൊടിപൊടിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
 നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ദില്ലിയില്‍ 'ബിരിയാണി' ഒരു രാഷ്ട്രീയ ആയുധമായിരുന്നു. ദേശീയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ആം ആദ്മി ബിരിയാണി വിളമ്പുന്നുണ്ടെന്നായിരുന്നു ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞത്. ബിജെപി പ്രചരിപ്പിച്ച ഈ 'ബിരിയാണി' വെറുപ്പൊന്നും ഏശിയില്ലെന്നത് വേറെ കാര്യം. പക്ഷേ ഒന്ന് സംഭവിച്ചു, ആപ്പ് വിജയിച്ചതോടെ  ബിരിയാണി കച്ചവടം ജോറായി. 
ആം ആദ്മിയുടെ വിജയം ബിരിയാണി കഴിച്ച് ആഘോഷമാക്കുന്ന നിരവധി ചിത്രങ്ങളും ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. നമുക്ക് വയറ് നിറച്ച് ബിരിയാണി കഴിച്ചാലോയെന്നായിരുന്നു സംവിധായകന്‍ അനുരാഗ് കശ്യപ് ഇന്നലെ ട്വീറ്റ് ചെയ്തത്. ഷഹീന്‍ബാഗിലെ പ്രക്ഷോഭകര്‍ക്ക് കെജ്‌രിവാള്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്നായിരുന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തിയത്.


 

Latest News