ചാനല്‍ ലൈവിനിടെ സ്വന്തം അവാര്‍ഡ് വാര്‍ത്ത; അമ്പരന്ന അവതാരക

തിരുവനന്തപുരം-ടെലിവിഷന്‍ ചാനലില്‍ സ്വന്തം അവാര്‍ഡ് വാര്‍ത്ത വായിച്ച അവതാരകയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മാതൃഭൂമി ന്യൂസ് ചാനലിലെ ചീഫ് സബ് എഡിറ്റര്‍ എന്‍. ശ്രീജ വാര്‍ത്താ വായിച്ചുകൊണ്ടിരിക്കെയാണ് തനിക്ക് അവാര്‍ഡ് ലഭിച്ച വാര്‍ത്ത വന്നെത്തിയത്. തത്സമയം വാര്‍ത്ത വായിച്ചുകൊണ്ടിരുന്ന ശ്രീജ ഒന്നമ്പരന്നുവെങ്കിലും സമചിത്തത വീണ്ടെടുത്ത് പുഞ്ചിരി തൂകിക്കൊണ്ട് വാര്‍ത്ത വായിച്ചു തീര്‍ത്തു.

മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള 2018 ലെ കേരള സംസ്ഥാന അവാര്‍ഡാണ് ശ്രീജക്ക് ലഭിച്ചത്.

തത്സമയ സംപ്രേഷണ വേളയില്‍ ടെലിപ്രോംപ്റ്ററില്‍ സ്വന്തം പേര് കണ്ടപ്പോള്‍ ആദ്യം ശരിക്കും അമ്പരന്നിരുന്നു. ഒരു നിമിഷം നിശബ്ദയാകുകയും ചെയ്തു.

 

Latest News