നിയന്ത്രണം വിട്ട ട്രെയിലർ ഇടിച്ച് പിക്കപ്പ് തകർന്നു

അൽബാഹ ഖിൽവയിൽ ട്രെയിലർ ഇടിച്ച് തകർന്ന പിക്കപ്പ്.

അൽബാഹ- ഖിൽവയിൽ നിയന്ത്രണം വിട്ട ട്രെയിലർ ഇടിച്ച് പിക്കപ്പ് നിശ്ശേഷം തകർന്നു. അപകടത്തിൽ പിക്കപ്പ് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി ഇവരെ ആംബുലൻസുകളിൽ ഖിൽവ ജനറൽ ആശുപത്രിയിലേക്ക് നീക്കിയതായി അൽബാഹ റെഡ് ക്രസന്റ് വക്താവ് ഇമാദ് അൽസഹ്‌റാനി പറഞ്ഞു.

 

Tags

Latest News