ബങ്കുര- പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതിനായി പോസ്റ്റ് ഓഫീസുകള്‍ വഴിയും ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. ഇത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അവര്‍ മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ വിവരങ്ങള്‍ മമത വെളിപ്പെടുത്തിയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് കേന്ദ്രം സര്‍വേകള്‍ നടത്തുന്നത്. ബാങ്കുകളും പോസ്‌റ്റോഫീസുകളും ബിജെപിയുടെ പേര് പറയാതെയാണ് ഇത് ചെയ്യുന്നത്. സര്‍വേക്കായി അവര്‍ വീടുകള്‍ സന്ദര്‍ശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ അവര്‍ ഇത് ചെയ്യാന്‍ പാടില്ല. ആര്‍ക്കും ഒരു വിവരവും നല്‍കരുത്. സര്‍ക്കാര്‍ ഇത് അനുവദിക്കില്ലെന്നും ശക്തമായി തന്നെ കൈകാര്യം ചെയ്യുമെന്നും യോഗത്തില്‍ പങ്കെടുത്ത ഉന്നത സംസ്ഥാന ഉദ്യോഗസ്ഥരോടായി മുഖ്യമന്ത്രി പറഞ്ഞു.






