ഇടുക്കി- മുത്തൂറ്റ് ഫിനാന്‍സ് കട്ടപ്പനശാഖയിലെ വനിതാ മാനേജരുടെ തലയില്‍ സിഐടിയു പ്രവര്‍ത്തകര്‍ മീന്‍വെള്ളം ഒഴിച്ചുവെന്ന് പരാതി. ബുധനാഴ്ച രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് സംഭവം. മാനേജര്‍ അനിതാഗോപാലിന് നേരെയാണ് അതിക്രമം. ഓഫീസിന് മുമ്പില്‍ സംഭവസമയം പന്ത്രണ്ടോളം സിഐടിയുക്കാര്‍ നില്‍പ്പുണ്ടായിരുന്നുവെന്ന് അനിത പറഞ്ഞു.
ഓഫീസ് തുറക്കാനായി എത്തിയപ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് തന്റെ തലയിലും ദേഹത്തും മീന്‍വെള്ളം ഒഴിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. ഓഫീസിന്റെ പൂട്ടും തകരാറിലാക്കിയിരുന്നു. നേരത്തെയും സിഐടിയു പ്രവര്‍ത്തകര്‍ ഓഫീസിന്റെ പൂട്ടില്‍ ഈയം ഉരുക്കി ഒഴിച്ചതായി ജീവനക്കാര്‍ ആരോപിച്ചു.