Sorry, you need to enable JavaScript to visit this website.

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു


മുംബൈ- ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നഗരപരിധിയില്‍ ഉയര്‍ത്തി. സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ തുകയില്‍ വന്‍ നിരക്ക് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 14.2 കിലോ സിലിണ്ടറിന് 146.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 850.50 പൈസ നല്‍കണം. 
മുംബൈയിലെ 14 കിലോ ഇന്‍ഡെയ്ന്‍ ഗ്യാസിന്റെ വില 829.50 രൂപയാണ്. 145 രൂപയാണ് മുംബൈയില്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം, ചെന്നൈയില്‍ വില 881.00 രൂപയാണ്, 147 രൂപയുടെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് പാചകവാതകത്തിന്റെ വില കുത്തനെ വര്‍ധിപ്പിച്ചത്.

സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകുമെന്ന് കമ്പനികള്‍ വിശദീകരിച്ചു. എല്ലാ മാസവും ഒന്നാം തീയതിയാണ് വിലയില്‍ മാറ്റം വരുത്താറുള്ളത്. എന്നാല്‍ ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ധനവ് നീട്ടിവെച്ചതെന്നാണ് സൂചന
 

Latest News