ദല്‍ഹിയിലെ പരാജയം; പി സി ചാക്കോ രാജിവെച്ചു


ന്യൂദല്‍ഹി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പാര്‍ട്ടിയുടെ ചുമതലയില്‍ നിന്ന് രാജിവെച്ചു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാജി. ഇന്നലെ ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്രയും രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിസി ചാക്കോയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9.6% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും മൂന്നാംസ്ഥാനത്തായിരുന്നു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍. ഒരിടത്ത് പോലും നില മെച്ചപ്പെടുത്താന്‍ സാധിക്കാതെയാണ് പരാജയം.മത്സരിച്ച 66 സീറ്റുകളില്‍ 63 എണ്ണത്തിലും കെട്ടിവച്ച പണവും നഷ്ടമായി.
 

Latest News