റിയാദ്- സൗദി അറേബ്യയില്‍ സന്ദര്‍ശക വിസ പുതുക്കുമ്പോഴും മറ്റും ഹിജ്‌രി കലണ്ടര്‍ അവലംബിക്കണമെന്ന് ഇമിഗ്രേഷന്‍ ആന്റ് പാസ്‌പോര്‍ട്ട് വിഭാഗം ഓര്‍മിപ്പിച്ചു. പിന്നീട് പ്രയാസങ്ങള്‍ നേരിടാതിരിക്കാന്‍ സന്ദര്‍ശന വിസയുടെ കാലാവധിയെ കുറിച്ച് ജാഗ്രത പുലര്‍ത്തണം.
സൗദിയില്‍ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനു ശേഷം ധാരാളം പ്രവാസികള്‍ കുടുംബങ്ങളെ ഫാമിലി വിസിറ്റ് വിസിയിലണ് രാജ്യത്ത് എത്തിക്കുന്നത്.
വിസ പുതുക്കുന്നതിനായി ഗ്രിഗോറിയന്‍ കലണ്ടര്‍ അവലംബിച്ചാല്‍ മതിയാകുമോ എന്ന ചോദ്യത്തിനാണ് ജവാസാത്തിന്റെ ട്വിറ്റര്‍ മറുപടി. സിംഗിള്‍ വിസിറ്റ് വിസ മറ്റൊരു 30 ദിവസത്തേക്ക് കൂടി പുതുക്കാന്‍ സാധിക്കും. ഇങ്ങനെ 180 ദിവസത്തേക്ക് വരെ പുതുക്കാം. ഹിജ് രി കലണ്ടറാണ് ഇതിനായി അവലംബിക്കുന്നതെന്ന് ജവാസാത്ത് വിശദീകരിച്ചു.
രാജ്യത്തെ എല്ലാ കാര്യങ്ങള്‍ക്കും ഹിജ്‌രി കലണ്ടറാണ് ഉപയോഗിച്ചുവരുന്നത്. ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും ഗ്രിഗോറിയന്‍ കലണ്ടര്‍ കൂടി ഉപയോഗിക്കുന്നണ്ട്. എന്നാല്‍ വിസിറ്റ് വിസയിലും എക്‌സിറ്റ് റീ എന്‍ട്രി വിസയിലും ഏതു തീയതിയാണ് ചേര്‍ത്തിരിക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. സെന്‍ട്രല്‍ ഇമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് വകുപ്പില്‍ ഹിജ്‌രി തീയതിയാണ് കണക്കാക്കുന്നത്.
ഹിജ് രി, ഗ്രിഗോറിയന്‍ കലണ്ടറുകള്‍ തമ്മില്‍ വര്‍ഷം 10 മുതല്‍ 12 ദിവസംവരെ വ്യത്യാസമുണ്ടാകാറുണ്ട്.