ചെന്നൈ-മസ്തിഷ്‌ക മരണം സംഭവിച്ച മകന്റെ അവയവങ്ങള്‍ ദാനം ചെയ്ത് മാതാപിതാക്കള്‍. റോഡപകടത്തിലാണ് മകനായ സുരേന്ദ്രന് മരണം സംഭവിച്ചത്. സമയപുരത്ത് നിന്ന് മടങ്ങുകയായിരുന്ന മാതാപിതാക്കളെ സ്വീകരിക്കാന്‍ പോകുന്ന വഴിയാണ് സുരേന്ദ്രന് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതര പരിക്കുകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.മകന്റെ മരണത്തില്‍ കുടുംബം ദു:ഖത്തിലാണെങ്കിലും അവയവദാനത്തിലൂടെ മകന്‍ ജീവിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് സുരേന്ദ്രന്റെ അച്ഛന്‍ പറഞ്ഞു. വിമാന മാര്‍ഗമാണ് അവയവങ്ങള്‍ സേലത്ത് നിന്ന് ചെന്നൈ ഗ്ലോബല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്