ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലി തര്‍ക്കം;  തിളച്ച എണ്ണ ശരീരത്തില്‍ ഒഴിച്ച ഭാര്യ അറസ്റ്റില്‍

ബെംഗളുരു- ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ചതായി പരാതി. ബെംഗളൂരുവിലാണ് സംഭവം. യശ്വന്തപുരത്ത് താമസിക്കുന്ന പദ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഭര്‍ത്താവ് മഞ്ജുനാഥ് 50 ശതമാനം പൊള്ളലേറ്റ നിലയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ തിളച്ച എണ്ണ അദ്ദേഹത്തിന്റെ ദേഹത്തെക്ക് ഒഴിക്കുകയായിരുന്നു. മഞ്ജുനാഥിന്റെ കഴുത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. 9 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഗുരുതരമായി പൊള്ളലേറ്റ മഞ്ജുനാഥിനെ അയല്‍ക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Latest News