കെജരിവാളിന്   ഇരട്ടി മധുരം;  ഭാര്യയുടെ പിറന്നാളിന് ദല്‍ഹി പിടിച്ചു 

ന്യൂദല്‍ഹി-മൂന്നാം തവണയും ഉജ്വല വിജയം നേടി ദല്‍ഹി പിടിച്ചെടുത്തിരിക്കുകയാണ് അരവിന്ദ് കെജരിവാള്‍. വികസനനേട്ടങ്ങളെല്ലാം വോട്ടായി മാറിയപ്പോള്‍ കെജരിവാള്‍ എന്ന ജനനായകന്‍ വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ആഘോഷത്തിനൊപ്പം മറ്റൊരു ആഘോഷിന്റെ ദിനം കൂടിയാണ് കെജരിവാളിനിന്ന്. അത് മറ്റൊന്നുമല്ല തന്റെ പ്രിയ പത്‌നി സുനിത കെജ്രിവാളിന്റെ ജ•ദിനം കൂടിയാണിന്ന്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കുവെച്ചു.
നിരവധി പേരാണ് ട്വിറ്ററില്‍ സുനിത കെജരിവാളിന് ജ•ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് സുനിത കെജരിവാള്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കെജരിവാളും ഇവിടുത്തെ ഉദ്യോഗസ്ഥനായിരുന്നു.

Latest News