വയനാട് - കെ.എം.സി.സി ഗ്ലോബൽ വാട്‌സാപ് കൂട്ടായ്മയുടെ വയനാട് കുടുംബ സംഗമം വയനാട് കാരാപ്പുഴ വില്ലേജ് റിസോർടിൽ നടന്നു. സംഗമം വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തായ്‌ലന്റ് കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ റഹിമാൻ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി ജയന്തി രാജൻ (കുടുംബം, സമൂഹം), വനിതാ ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വഹീദ രണ്ടത്താണി (വഴി തെറ്റുന്ന കൗമാരം, തിരുത്തേണ്ട മാമൂലുകൾ), ഡോ. അമീറലി, കോഴിക്കോട് മെഡിക്കൽ കോളേജ് (പാലിയേറ്റീവ് ചികിത്സാ രംഗത്തെ പ്രശ്‌നങ്ങൾ), തിരുരങ്ങാടി മണ്ഡലം സെക്രട്ടറി എ.കെ മുസ്തഫ (സംഗീതം സാന്ത്വനമോ?) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
ഷുക്കൂർ ബത്തേരി, ഹനീഫ് വേങ്ങര, മുസ്തഫ ഊട്ടി, ജംഷീദ് കോഴിക്കോട്, റഫീക് മഞ്ചേരി, ഹാരിസ് കൊല്ലത്തി എന്നിവർ സംസാരിച്ചു. ആസ്‌ട്രേലിയ, മലേഷ്യ, യുഎസ്എ, കാനഡ, തായ്‌ലന്റ്, ബ്രൂണൈ തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രതിനിധികളും മുസ്‌ലിം ലീഗ് നേതാക്കളായ ടി.പി.എം ബഷീർ വള്ളിക്കുന്ന്, അയൂബ് ബത്തേരി, അസ്‌കർ ബത്തേരി എന്നിവരും ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തിയ മത്സരങ്ങൾക്ക് ഉവൈസ് കൊടുവള്ളി നേതൃത്വം വഹിച്ചു. കുടുംബങ്ങളിൽ പലഹാരങ്ങൾ മധുരം പകർന്നു. ജംഷീദ് കൊടുവള്ളി, ഖാദർ ഹാജി കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തത്സമയം തയ്യാറാക്കിയ 'കൊച്ചിക്കോയ' വിഭവം ഒന്നാം സമ്മാനമായ 'ഊട്ടിയിൽ ഒരു ദിവസം' കരസ്ഥമാക്കി.






