ലിസി  സ്റ്റേഷൻ ടൗൺഹാൾ മെട്രോ സ്റ്റേഷനായി 

കൊച്ചി - ലിസി മെട്രോ സ്‌റ്റേഷൻ എന്ന് പേര് വിസ്മൃതിയിലേക്ക്. ടൗൺഹാൾ മെട്രോ സ്‌റ്റേഷൻ എന്നതാണ് സ്‌റ്റേഷന്റെ പുതിയ പേര്. സംസ്ഥാന സർക്കാറും ഇതിന് അംഗീകാരം നൽകി. പുതിയ പേര് പ്രാബല്യത്തിലായതായി മെട്രോ  അധികൃതർ അറിയിച്ചു.  പേര് പുനർനാമകരണം ചെയ്തത് മറ്റു സ്‌റ്റേഷൻ പേരുകളുമായി യോജിക്കുന്ന പേര് എന്ന നിലയിലാണ്. ഭൂമിശാസ്ത്രപരമായി സ്‌റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണ് ഇതെന്നും കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. മെട്രോ സ്‌റ്റേഷനുകളിലെ ബോർഡുകൾ മാറ്റുന്നതിനൊപ്പം തന്നെ അനൗൺസ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് നൽകിത്തുടങ്ങി.
 

Latest News