Sorry, you need to enable JavaScript to visit this website.

ആംആദ്മിയുടെ വിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പഠിക്കണം; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരം ഉറപ്പിച്ച ആംആദ്മി
 പാര്‍ട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദല്‍ഹിയില്‍ എഎപിയുടേത് രാജ്യത്തിനാകെ ആവേശം നല്‍കുന്ന വിജയമാണെന്ന് അദേഹം പറഞ്ഞു. ആപ്പിന്റെ വിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കേണ്ടതുണ്ട്. ബിജെപിക്ക് എതിരെ ആര് നിന്നാലും അവരെ ജനം വിജയിപ്പിക്കുമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.  കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കെജിരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മിയുടെ വമ്പിച്ച വിജയത്തിന് അനുമോദനങ്ങളുമായി എത്തിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കെജിരിവാളിനെ അഭിനന്ദിച്ചു.പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ആംആദ്മിയെ അനുമോദിച്ചു രംഗത്തെത്തി. വര്‍ഗീയതയ്ക്ക് എതിരെ വികസനം എന്ന ബദലാണ് ദല്‍ഹിയിലെ വിജയമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
 

Latest News