Sorry, you need to enable JavaScript to visit this website.

രാജ്യ തലസ്ഥാനത്ത് രണ്ടക്കം പോലും നേടാനാകാതെ ബിജെപി; ആംആദ്മിക്ക് 63 സീറ്റുകളില്‍ മേധാവിത്തം

ന്യൂദല്‍ഹി-ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം സ്വന്തമാക്കി ആംആദ്മി പാര്‍ട്ടി മൂന്നാംതവണയും അധികാരത്തിലേക്ക്. 63 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റുകളെല്ലാം തന്നെ നഷ്ടമായി. വെറും 7 സീറ്റുകളിലാണ് ബിജെപി ഇപ്പോള്‍ മുന്നിട്ടുനില്‍ക്കുന്നത്.രാജ്യതലസ്ഥാനം പിടിക്കാനായി ബിജെപി വന്‍ഫണ്ട് ചെലവഴിച്ചും സെലിബ്രിറ്റികളെയും ദേശീയനേതാക്കളെയും അണിനിരത്തി നടത്തിയ പ്രചരണങ്ങളെല്ലാം വൃഥാവിലായിയെന്ന് വേണം പറയാന്‍. ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ദല്‍ഹി നല്‍കിയത്. കേന്ദ്രഭരണത്തിലുള്ള പൊതുജനങ്ങളുടെ അമര്‍ഷം ആംആദ്മിക്ക് വോട്ടായി മാറിയെന്നാണ് വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ചുവരവ് സാധ്യമായില്ല. ഒരു മണ്ഡലത്തില്‍പോലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ സാധിച്ചില്ല. എന്നിരുന്നാലും ബിജെപിയുടെ പരാജയത്തില്‍ തങ്ങള്‍ സന്തോഷിക്കുന്നുവെന്ന് നേതാക്കള്‍ പ്രസ്താവനയിറക്കി. ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജിരിവാള്‍ വന്‍ ഭൂരിപക്ഷം നേടി ന്യൂദല്‍ഹി മണ്ഡലം പിടിച്ചു. ഷഹീന്‍ബാഗ് അടക്കമുള്ള ഓഖ്‌ല മണ്ഡലത്തില്‍ ആംആദ്മിക്ക് കനത്ത വിജയമാണ് ലഭിച്ചത്. കെജിരിവാളിന്റെ വിജയത്തില്‍ അനുമോദനമറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.
 

Latest News