ദല്‍ഹിയിലെ പരാജയത്തില്‍ സങ്കടമില്ല,ബിജെപി തോറ്റതിന്റെ സന്തോഷമെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കെ എല്ലാ മണ്ഡലത്തിലും മൂന്നാംസ്ഥാനത്താണെങ്കിലും തങ്ങള്‍ സന്തോഷത്തിലാണെന്ന് കോണ്‍ഗ്രസ്. ബിജെപിയുടെ പരാജയം സന്തോഷം നല്‍കുന്നുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചത്.

ദല്‍ഹിയില്‍ ആംആദ്മി മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അതുകൊണ്ട് തന്നെ എഎപിയുടെ വിജയം കുറഞ്ഞ നിരാശ മാത്രമെ തരുന്നുള്ളൂ. അതേസമയം കോണ്‍ഗ്രസിന് തിരികെ വരാന്‍ ഇതിലും നല്ലൊരു സമയമില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ത്സാ പ്രതികരിച്ചു.നേതൃനിരയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ലെന്നും അദേഹം പറഞ്ഞു.മത്സരിച്ച എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മൂന്നാംസ്ഥാനത്താണ് ഉള്ളത്


 

Latest News