Sorry, you need to enable JavaScript to visit this website.

ദല്‍ഹി മൂന്നാംതവണയും ആംആദ്മിക്കൊപ്പം; 58 സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു


ന്യൂദല്‍ഹി- ദല്‍ഹി പിടിക്കാനുള്ള ബിജെപിയുടെ സ്വപ്‌നങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കി ഇലക്ഷന്‍ റിസള്‍ട്ട് . ആംആദ്മി സര്‍ക്കാരിന്റെ ജനപ്രിയതയ്ക്ക് ഒരു കോട്ടവും ഇതുവരെ തട്ടിയില്ലെന്ന് വെളിപ്പെടുത്തി കൊണ്ട് വോട്ടെണ്ണല്‍ അവസാനഘട്ടം പൂര്‍ത്തിയാകുന്നു. വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തുടര്‍ച്ച മൂന്നാംതവണയും കെജിരിവാള്‍ ഉറപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ ലഭിച്ച ഫലസൂചനകള്‍ അനുസരിച്ച് ആംആദ്മിക്ക് 58 സീറ്റുകളിലും 12 സീറ്റുകള്‍ ബിജെപിയും  മുന്നിട്ടുനില്‍ക്കുന്നു.ന്യൂദല്‍ഹി മണ്ഡലത്തില്‍ 8277 വോട്ടുകളുടെ ലീഡാണ് അരവിന്ദ് കെജിരിവാള്‍ നേടിയിരിക്കുന്നത്.2013ല്‍ വെറും 28 സീറ്റുകള്‍ നേടിയ ആംആദ്മി  2015ല്‍ 70ല്‍ 67 സീറ്റുകളും നേടിയാണ് ഭരണത്തില്‍ കയറിയത്. ഇത്തവണയും കെജിരിവാളിന് തന്നെ അവസരം നല്‍കിയിരിക്കുകയാണ് ദല്‍ഹിക്കാര്‍
 

Latest News