ന്യൂദല്‍ഹി- ദല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇനി അഥവാ പരാജയപ്പെട്ടാല്‍ താനായിരിക്കും ഉത്തരവാദിയെന്നും ബി.ജെ.പി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി. അന്തിമ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ ആംആദ്മി പാർട്ടിയുടെ ആസ്ഥാനത്ത് വിജയാഘോഷം തുടങ്ങിയിട്ടുണ്ട്.
രാവിലെ 11 മണിവരെയുള്ള പ്രവണത അനുസരിച്ച് ആംആദ്മി പാർട്ടി 55 സീറ്റുകളില്‍ മുന്നിലാണ്. ബി.ജെ.പി 15 സീറ്റുകളിലും. കോണ്‍ഗ്രസ് എവിടേയും ലീഡ് ചെയ്യുന്നില്ല.
മതിയമഹല് സീറ്റില്‍ ബി.ജെ.പിയുടെ രവീന്ദർ ഗുപ്തയേക്കാള്‍ ആംആദ്മിയുടെ ശുഐബ് ഇഖ്ബാല്‍ 9500 വോട്ടിന് ലീഡ് ചെയ്യുന്നു.






