ന്യൂദല്‍ഹി- ദല്‍ഹി വോട്ടെണ്ണലില്‍ പല മണ്ഡലങ്ങളിലും ആദ്യ റൌണ്ട് പൂർത്തിയായപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്ക് എവിടേയും ലീഡില്ല. ചില സ്ഥാനാർഥികള്‍ പരാജയം സമ്മതിച്ചുകൊണ്ട് പ്രതികരണങ്ർങള്‍ അറിയിച്ചു.
വികാസ്പുരിയില്‍ പരാജയം സമ്മതിച്ച കോണ്‍ഗ്രസ് സ്ഥാനാർഥി മുകേഷ് ശർമ വോട്ടർമാർക്കും പാർട്ടി പ്രവർത്തികർക്കും നന്ദി അറിയിച്ചു. മണ്ഡലത്തില്‍ സമഗ്ര വികസനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വികാസ് പുരിയിലേയും ഉത്തംനഗറിലേയും വികസനത്തിനുവേണ്ടി പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
ആംആദ്മി സ്ഥാനാർഥികള്‍ക്ക് ബി.ജെ.പി സ്ഥാനാർഥികളേക്കാള്‍ ഇരട്ടി വോട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ദല്‍ഹിയിലെ ജനങ്ങള്‍ തങ്ങളുടെ ഭരണം അംഗീകരിച്ചിരിക്കുന്നുവെന്നും ആംആദ്മി നേതാവും ഗ്രേറ്റർ കൈലാഷ് സ്ഥാനാർഥിയുമായ സൌരഭ് ഭരദ്വാജ് പറഞ്ഞു.
ഗാന്ധിനഗർ മണ്ഡലത്തില്‍ ആപ് സ്ഥാനാർഥി നവീന്‍ ചൌധരി കോണ്‍ഗ്രസ് സ്ഥാനാർഥി അരവീന്ദർ സിംഗ് ലൌലിയേക്കാള്ർ 5193 വോട്ടിന് ലീഡ് ചെയ്യുന്നു. ആംആദ്മി പാർട്ടി 51 സീറ്റിലും ബി.ജെ.പി 19 സീറ്റിലും മുന്നിട്ടുനില്‍ക്കുന്നു.
കല്‍ക്കാജി സീറ്റില്‍ ആപ് സ്ഥാനാർഥി ആതിഷി ബി.ജെ.പിയുടെ ധരംഭീർ സിംഗിനേക്കാള്‍ പിറകിലാണ്.






