Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൗരത്വ ഭേദഗതിനിയമം പിൻവലിക്കും വരെ  ഇന്ത്യ പോരാടും -എസ്.ക്യൂ.ആർ ഇല്യാസ്

പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് 

ന്യൂദൽഹി- ഇന്ത്യ ഭരണഘടന പരമായി രാജ്യനിവാസികൾക്ക് നൽകിയ പൗരത്വം ആർ.എസ്.എസ് വംശീയ അജണ്ടയുടെ ഭാഗമായി റദ്ദ് ചെയ്ത സാഹചര്യത്തിൽ രാജ്യത്തുടനീളം രൂപം കൊണ്ട പ്രക്ഷേഭ സമരങ്ങൾ ഇന്ത്യൻ പൗരൻമാർക്ക് പൗരത്വം നിഷേധിക്കുന്ന നിയമ ഭേദഗതിയും അനുബന്ധ കണക്കെടുപ്പും പൂർണമായി റദ്ദ് പെയ്താൽ മാത്രമെ അവസാനിക്കൂ എന്ന് വെൽഫെയർ പാർട്ടി ദേശീയ പ്രസിഡന്റ് എസ്.ക്യൂ.ആർ ഇല്യാസ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


പൗരത്വം നിലനിർത്താനുള്ള പേരാട്ടം രണ്ടാം സ്വാതന്ത്ര്യ സമര പ്രക്ഷോഭമാണ്. ഇതിനെ ചോരയിൽ മുക്കിക്കൊല്ലാൻ മോഡി-അമിത് ഷാ-യോഗി സംഘത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. 
സമരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് സി.എ.എ പിൻവലിച്ചില്ലെങ്കിൽ സമ്പൂർണ നിസ്സഹകരണ പ്രസ്ഥാനം രാജ്യത്തുടനീളം ആരംഭിക്കണമെന്ന് ഡോ. രവി നായർ പറഞ്ഞു. ഈ സമരം ആർ.എസ്.എസ്സിന്റെ എല്ലാ അജണ്ടകളും തിരിച്ചറിഞ്ഞ് ചെറുത്തു തോൽപിക്കും വിധം വികസിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.


വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരായ സുബ്രഹ്മണി അറുമുഖം, ഷീമാ മുഹ്‌സിൻ, സെക്രട്ടറിമാരായ റസാഖ് പാലേരി, സിറാജ് താലിബ്, ആയിഷ റന്ന, ലദീദ ഫർസാന, അൻസാർ അബൂബക്കർ, മുജ്തബ ഫാറൂഖ്, ഹമീദ് ഫറാൻ, ഉമർ ഖാലിദ്, പ്രമോദ് ലക്ഷ്മൺ എന്നിവർ സംസാരിച്ചു. 
ഡോ. കഫീൽ ഖാന്റെ ഭാര്യയും ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും മാർച്ചിൽ പങ്കെടുത്തു. യു.പിയിലെ പോലീസ് വേട്ടയുടെ ദുരിതങ്ങൾ പങ്കുവെച്ചു കൊണ്ടാണ് രക്തസാക്ഷി കുടുംബങ്ങളിലെ അംഗങ്ങൾ സംസാരിച്ചത്. 
മണ്ടീ ഹൗസിൽനിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ബാരിക്കേഡുകൾ നിരത്തി പാർലമെന്റ് സ്ട്രീറ്റിൽ പോലീസ് തടഞ്ഞു.
 

Latest News