രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഐസിയുവില്‍  പ്രവേശിപ്പിക്കേണ്ട രോഗി: പി.ചിദംബരം

ന്യൂദല്‍ഹി-മോഡി സര്‍ക്കാരിനെയും രാജ്യത്തെ സാമ്പത്തികാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ട രോഗിയാണെന്നും മുറിവൈദ്യ•ാരാണ് മോഡി സര്‍ക്കാരെന്നും ചിദംബരം പറഞ്ഞു. രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.  'രോഗി അത്യാസന്ന നിലയിലാണ്. ഐസിയുവില്‍ പ്രവേശിപ്പിക്കാതെ മുറിവൈദ്യ•ാര്‍ ചികില്‍സിച്ചുകൊണ്ടിരിക്കുകയാണ്. മുറി വൈദ്യ•ാരുടെ നേതാവ് രോഗികളുടെ ബന്ധുക്കളോട് പറയുകയാണ് 'എല്ലാം ശരിയാകും..എല്ലാം ശരിയാകും'. പണി അറിയാവുന്ന ഡോക്ടര്‍മാരെയെല്ലാം ആശുപത്രിയില്‍ നിന്ന് തുരത്തിയോടിച്ചു. കൊള്ളാവുന്ന ഡോക്ടര്‍മാരെ വിളിച്ചു വരുത്തൂ. രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കൂ.. എല്ലാം തകരാന്‍ പോവുകയാണ്'-പി.ചിദംബരം പറഞ്ഞു.

Latest News