Sorry, you need to enable JavaScript to visit this website.

നാലു സ്തനങ്ങളുള്ള യുവതിക്ക് ശസ്ത്രക്രിയ, എല്ലിസ് ഇപ്പോള്‍ ഹാപ്പിയാണ്

ലണ്ടന്‍- പന്ത്രണ്ടാം വയസ്സുമുതല്‍ തന്നെ ബുദ്ധിമുട്ടിച്ച വലിയൊരു ആരോഗ്യപ്രശ്‌നത്തില്‍നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് 22 കാരിയായ ഫോബി എല്ലിസ്. ആത്മഹത്യയുടെ വക്കില്‍വരെ എല്ലിസിനെ കൊണ്ടെത്തിച്ച, കടുത്ത മനോവ്യഥക്കും ശാരീരികാസ്വസ്ഥതകള്‍ക്കും കാരണമായ വൈകല്യത്തിനാണ് ഒടുവില്‍ പരിഹാരമായത്.
നാലു മാറിടങ്ങളുള്ളതായിരുന്നു എല്ലിസിന്റെ പ്രശ്‌നം. സാധാരണ രണ്ടെണ്ണം കൂടാതെ, രണ്ടു കക്ഷങ്ങള്‍ക്കുമടിയില്‍ ഒരെണ്ണം വീതം. കൗമാരത്തിലെത്തിയതോടെ തന്നെ ഈ മാംസപിണ്ഡങ്ങളും വളര്‍ന്നു തുടങ്ങി. എന്നാല്‍ സാധാരണ ലംപ് ആയിരിക്കുമെന്നാണ് കുടുംബം കരുതിയത്. സര്‍ക്കാര്‍ ആരോഗ്യ സര്‍വീസിനെ സമീപിച്ചെങ്കിലും അവര്‍ കാര്യമായ  രോഗനിര്‍ണയമൊന്നും നടത്തിയില്ല. ലംപ് നീക്കുന്നത് കോസ്മറ്റിക് സര്‍ജറിയായി കണക്കാക്കുന്നതിനാല്‍ സൗജന്യ ചികിത്സ നിഷേധിക്കുകയും ചെയ്തു.

http://www.malayalamnewsdaily.com/sites/default/files/2020/02/10/1.jpg
10 വര്‍ഷത്തിന് ശേഷം ഒരു സ്വകാര്യ ഡോക്ടറാണ് പ്രശ്‌നം കണ്ടെത്തിയത്. ആക്‌സിലറി ബ്രസ്റ്റ് ടിഷ്യൂ ആണ് പ്രശ്‌നമെന്ന് അദ്ദേഹം മനസ്സിലാക്കി. ശസ്ത്രക്രിയക്ക് 5500 പൗണ്ട് ചെലവാക്കേണ്ടി വന്നുവെങ്കിലും എല്ലിസ് ഇപ്പോള്‍ ഹാപ്പിയാണ്.
സാധാരണ മാംസ പിണ്ഡമാണെങ്കില്‍ അത്രയധികം ശാരീരികാസ്വാസ്ഥ്യം ഉണ്ടാകേണ്ടതില്ല. എന്നാല്‍ സ്തനകലകള്‍ തന്നെ വളര്‍ന്നുണ്ടായ മാംസമായതിനാല്‍ സ്തനങ്ങളുടെ എല്ലാ സ്വഭാവവും അതും കാണിക്കും. മാംസമുറ വേളയില്‍ സ്തനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാറ്റങ്ങളുമെല്ലാം ഈ അധിക മാറിടങ്ങള്‍ക്കുമുണ്ടാകും. വേദനയും മറ്റു പ്രശ്‌നങ്ങളും. എല്ലിസിനെ ഇതെല്ലാം വല്ലാതെ ബാധിച്ചിരുന്നു. അയഞ്ഞ ടീ ഷര്‍ട്ടുകളിട്ടാണ് അവര്‍ ഇത് മറച്ചിരുന്നത്. ലൈംഗിക കാര്യങ്ങളില്‍പോലും വലിയ താല്‍പര്യക്കേടിന് ഇത് കാരണമായതായി എല്ലിസ് പറഞ്ഞു.
ഇപ്പോള്‍ എല്ലിസ് സന്തോഷവതിയാണ്. ആത്മഹത്യാ മുനമ്പില്‍നിന്നാണ് താന്‍ രക്ഷപ്പെട്ടതെന്ന് ഫോട്ടോഗ്രാഫറും ഡിസൈനറുമായ എല്ലിസ് പറഞ്ഞു. കൗമാരകാലം മുഴുവന്‍ മാനസിക സംഘര്‍ഷവുമായി കഴിയേണ്ടി വന്നതിലേ ദുഃഖമുള്ളു.

 

Latest News