Sorry, you need to enable JavaScript to visit this website.

മികച്ച നടന്‍ മോഡി; വില്ലന്‍ അമിത് ഷാ; പരിഹാസ ഓസ്‌കറുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി സ്വന്തം നിലയില്‍ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ബി.ജെ.പിയെ പരിഹസിച്ചു കൊണ്ടാണ് ട്വിറ്ററിലൂടെയുള്ള കോണ്‍ഗ്രസിന്റെ പുരസ്‌കാര പ്രഖ്യാപനം.
ബെസ്റ്റ് ആക്ടര്‍ ഇന്‍ ആക്്ഷന്‍ റോള്‍ പുരസ്‌കാരം  പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് നല്‍കിയത്. മോഡിയുടെ 56 ഇഞ്ചും വിയര്‍പ്പും കണ്ണീരുമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയതെന്ന് ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു

ബെസ്റ്റ് ആക്ടര്‍ ഇന്‍ നെഗറ്റീവ് റോള്‍ എന്ന വിഭാഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ ആണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. യോഗി ആദിത്യനാഥും അനുരാഗ് താക്കൂറുമായിരുന്നു മറ്റ് നോമിനികള്‍.

ബെസ്റ്റ് ആക്ടര്‍ ഇന്‍ കോമഡി റോള്‍ എന്ന പുരസ്‌കാരം നല്‍കിയിരിക്കുന്നത് ബിജെപി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരിക്കാണ്. നിര്‍മല സീതാരാമനും പിയൂഷ് ഗോയലുമാണ് മറ്റ് നോമിനികള്‍.

 

Latest News