Sorry, you need to enable JavaScript to visit this website.

സാക്ഷി തലകറങ്ങി വീണു; എന്‍.ഡി.എഫുകാരുടെ വിചാരണ നാളത്തേക്ക് മാറ്റി

തലശ്ശേരി- ആര്‍.എസ്.എസ് നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വിനി കുമാറിനെ(27) ബസ്സിനകത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ സാക്ഷിക്ക് അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചു.

തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(രണ്ട്) ജഡ്ജി ആര്‍.എല്‍ ബൈജു മുമ്പാകെ ആയിരുന്നു വിചാരണ. കേസിലെ ഒന്നാം സാക്ഷിയായ മാവില ലക്ഷ്മണന്‍ സാക്ഷി കൂട്ടില്‍ കയറിനിന്നയുടന്‍  കൂഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് സാക്ഷിയെ പരിശോധനക്കായി കൊണ്ടുപോയി. കേസിന്റെ വിചാരണ ഇന്നത്തേക്ക് മാറ്റിയതായി ജഡ്ജി ഉത്തരവിട്ടു. കേസിലെ ദൃക്‌സാക്ഷിയാണ് മാവില ലക്ഷ്മണന്‍.


14 എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 2005 മാര്‍ച്ച് പത്തിന് രാവിലെ പത്തേകാല്‍ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരില്‍നിന്ന് പേരവാൂരിലേക്ക് പോകുകയായിരുന്ന പ്രേമയെന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്ന അശ്വിനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ വെച്ച് ബസ് തടഞ്ഞ് ജീപ്പിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.


മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍(40) പി.കെ അസീസ് (38)ചാവശ്ശേരിയിലെ ഷരീഫ മന്‍സിലില്‍ എം.വി മര്‍ഷൂദ്(38) ശിവപുരത്തെ പുതിയ വീട്ടില്‍ പി.എം സിറാജ്(38) ഉളിക്കലിലെ ഷാഹിദ മന്‍സിലില്‍ മാവിലക്കണ്ടി എം.കെ യൂനുസ്(43)ശിവപുരം എ.പി ഹൗസില്‍ സി.പി ഉമ്മര്‍(40) ഉളിയിലെ രയരോന്‍ കരുവാന്‍കണ്ടി വളപ്പില്‍ ആര്‍.കെ അലി(45) കൊവ്വമല്‍ നൗഫല്‍(39) ഇരിട്ടി പായം സ്വദേശികളായ താനിയോട്ട് യാക്കൂബ്(42) സി.എം ഹൗസില്‍ മുസ്തഫ(47) ഇരിട്ടി കീഴൂരിലെ വയ്യപ്പുറത്ത് ബഷീര്‍(49)ഇരിക്കൂര്‍ സ്വദേശികളായ മുംതാസ് മന്‍സിലില്‍ കെ.ഷമ്മാസ്(35) കെ.ഷാനാവസ്(44) ബഷീര്‍(40) എന്നിവരാണ്  പ്രതികള്‍.


2009 ജൂലായ് 31 നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത.് വിളക്കോട്ടെ മാവില വീട്ടില്‍ ലക്ഷ്മണന്റെ പരാതി പ്രകാരമാണ് പോലീസ്് പ്രഥമ വിവരം രേഖപ്പെടുത്തിയിരുന്നത.് പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.ബി.പി ശശീന്ദ്രനും അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ.കെ.പി ബിനീഷയുമാണ് ഹാജരാവുന്നത.്

 

Latest News