Sorry, you need to enable JavaScript to visit this website.

ജമ്മുകശ്മീര്‍ നിക്ഷേപകര്‍ക്കായി തുറന്നിടുന്നു; ഒരിക്കലും ഇന്റര്‍നെറ്റ് മുടങ്ങില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ്

ശ്രീനഗര്‍: ജമ്മുകശ്മീരിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍. ഏറ്റവും ഗുണനിലവാരമുള്ള വായുവും കുറഞ്ഞ കുറ്റകൃത്യ നിരക്കുമാണ് പുതുതായി രൂപീകരിച്ച കേന്ദ്ര അധികാര പ്രദേശത്തിന്റെ പ്രത്യേകതയെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ പറയുന്നു. 
ജമ്മുകശ്മീര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പോളിസി 2020 പ്രകാരം മൂന്ന് ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാനും ഗതാഗതവും സുരക്ഷയും നല്‍കിയാല്‍ സ്ത്രീകള്‍ക്ക് രാത്രി ജോലി അനുവദിക്കാമെന്നും ഐടി കമ്പനികളോട് സര്‍ക്കാര്‍ പറയുന്നു. നിയുക്ത ഐടി പാര്‍ക്കുകളിലെ 'പ്ലഗ് ആന്റ് പ്ലേ' വിഭാഗത്തിന്റെ പതിനഞ്ച് ശതമാനവും വനിതാ സംരംഭകര്‍ക്കായി മാറ്റിവെക്കുമെന്നും സര്‍ക്കാരിന്റെ പുതിയ ഐടി പോളിസി വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം  കുറ്റകൃത്യങ്ങളില്‍ 0.1% മാത്രമാണ് ജമ്മുകശ്മീര്‍ സംഭവിക്കുന്നത്. ജമ്മുവിലും ശ്രീനഗറിലുമായി അഞ്ച് ലക്ഷം സ്വകയര്‍ ഫീറ്റിലുള്ള രണ്ട് ഐടി പാര്‍ക്കുകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്.ഇവിടെ ബ്രോഡ് ബാന്റ് കണക്ടിവിറ്റിയും വൈഫൈ സൗകര്യവും ഒരിക്കലും തടസപ്പെടില്ലെന്നും പോളിസിയിലൂടെ വ്യക്തമാക്കുന്നു. 14 മേഖലകളിലാണ് നിക്ഷേപകരെ കണ്ടെത്താനായി ദല്‍ഹിയില്‍ നിക്ഷേപക കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
 

Latest News