വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റിയ വൃദ്ധയുടെ തലക്കടിച്ച് മാല കവർന്നു

തൃശൂര്‍- വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റി വയോധികയെ തലക്കടിച്ച് പരിക്കേല്‍പിച്ച ശേഷം മാല കവര്‍ന്നു. തൃശൂര്‍ വടക്കഞ്ചേരിയിലാണ് സംഭവം. തെക്കുംകര വട്ടായി സ്വദേശിനി  സുശീലയെ(70) പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പവന്‍ മാലയാണ് കവർന്നത്.

വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന് ധരിപ്പിച്ചാണ് ഒരു യുവാവും യുവതിയും സുശീലയെ നിര്‍ബന്ധപൂര്‍വ്വം ഓട്ടോറിക്ഷയില്‍ കയറ്റിയത്. തുടര്‍ന്ന് കഴുത്തില്‍ കയറിട്ട് മുറുക്കി ചുറ്റിക കൊണ്ട് തലക്കടിച്ച്‌ മാല കവര്‍ന്ന ശേഷം  ആളൊഴിഞ്ഞ പ്രദേശത്ത് തള്ളി  ഓട്ടോറിക്ഷ ഓടിച്ചു പോവുകയായിരുന്നു.

സ്ത്രീയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്.

Latest News