നാഗ്പൂര്‍- നാലു വയസ്സായ മകളെ ലൈംഗികമായി പീഡിപ്പിച്ച 37 കാരന്‍ അറസ്റ്റില്‍. ഭാര്യ നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് നാഗ്പൂരിലെ കന്‍ഹാന്‍ പോലീസ് എസ്.ഐ പറഞ്ഞു.
ബിയര്‍ ബാറില്‍ ജോലി ചെയ്യുന്നയാളെയാണ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ബാലിക വീട്ടിലെ ഡ്രോയിംഗ് റൂമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. അമ്മ വീട്ടിലെ ജോലിത്തിരക്കിലായിരുന്നു. സംഭവത്തിനു ശേഷം യുവതി ഭര്‍ത്താവിനെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു.






