കൊറോണ നേരിടാന്‍ ചൈനക്ക് ഇന്ത്യയുടെ സഹായവാഗ്ദാനം

ന്യൂദല്‍ഹി- കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനമറിയിച്ച് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്തയച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റിനോടും ചൈനീസ് ജനതയോടും പ്രധാനമന്ത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

കൊറോണ ബാധിച്ചുണ്ടായ മരണത്തില്‍ അനുശോചനമറിയിച്ച കത്തില്‍ പ്രധാനമന്ത്രി മോഡിവെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാന്‍ ഉള്‍ക്കൊള്ളുന്ന ഹുബൈ പ്രവിശ്യയില്‍ നിന്ന് 650 ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടിലെത്തിക്കുന്നതിന് ചൈന നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു.


അതിനിടെ, വുഹാനില്‍നിന്ന് ഇന്ത്യയിലെത്തിച്ച്  ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ക്യാമ്പില്‍ എത്തിച്ചവരില്‍ 406 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന പരിശോധന ഫലം പുറത്തുവന്നു. കഴിഞ്ഞയാഴ്ചയാണ് കൊറോണ വൈറസ് പടര്‍ന്നു പിടിച്ച വുഹാനില്‍നിന്ന് ഇവരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ദല്‍ഹിയില്‍ എത്തിച്ചത്. 14 ദിവസത്തെ കരുതല്‍ നിരീക്ഷണത്തിനാണ് ഇവരെ ദല്‍ഹയിലെ ചാവ്‌ലയിലെ ക്യാമ്പില്‍ പാര്‍പ്പിച്ചത്.

 

Latest News