ബൈക്കുകളിലെത്തിയ അക്രമികള്‍   തകര്‍ത്തത് 16 വാഹനങ്ങള്‍

ബെംഗളൂരു-രാത്രി ബൈക്കുകളിലെത്തിയ അജ്ഞാത സംഘം വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന 16 ഓളം വാഹനങ്ങള്‍ തകര്‍ത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബെംഗളൂരു രാജഗോപാല്‍ നഗറിലെ വീടുകള്‍ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളും ഓട്ടോകളുമാണ് സംഘം കല്ലെറിഞ്ഞു തകര്‍ത്തത്. രാത്രി പത്തുമണിയോടെ ബൈക്കുകളിലെത്തിയ സംഘം വാഹനങ്ങളുടെ ചില്ലുകള്‍ക്ക് കല്ലെറിയുകയായിരുന്നു. ചില വീട്ടുകാര്‍ ശബ്ദം കേട്ട് പുറത്തുവന്ന് പ്രതികളെ ചോദ്യം ചെയ്‌തെങ്കിലും സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 11 ഓട്ടോറിക്ഷകളും അഞ്ച് കാറുകളും സംഘം തകര്‍ത്തതായും പ്രതികളുടെ ഉദ്ദേശം വ്യക്തമല്ലെന്നും മറ്റുള്ളവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Latest News