തൊടുപുഴ- രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 43 കാരന്‍ അറസ്റ്റില്‍. കരിമണ്ണൂര്‍ ചാലാശേരി കരിമ്പനയ്ക്കല്‍ പ്രദീപി (43) നെ ആണ് കരിമണ്ണൂര്‍ എസ്.ഐ പി. ടി ബിജോയിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക വിവരം സ്‌കൂള്‍ ഹെഡ്മാസറ്ററെ അറിയിക്കുകയായിരുന്നു. അന്വേഷിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കുട്ടിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






