ബജറ്റിൽ അമ്പലപ്പുഴയ്ക്ക്  765 കോടിയുടെ പദ്ധതികൾ - മന്ത്രി ജി. സുധാകരൻ

ആലപ്പുഴ - സംസ്ഥാന ബജറ്റിൽ അമ്പലപ്പുഴ മണ്ഡലത്തിന് 765 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അറിയിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് എലിവേറ്റഡ് റോഡ് ഉൾപ്പെടെ ഉന്നത നിലവാരത്തിൽ പുനർനിർമ്മിക്കുന്നതിനായി 450 കോടി രൂപയും, തോട്ടപ്പിള്ളി സ്പിൽവേയുടെ ആഴം കൂട്ടുന്ന പ്രവൃത്തികൾക്കായി 280 കോടി രൂപയും ഉൾപ്പെടെ 6 പ്രവൃത്തികൾക്കായി 765 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചതായി മന്തി ജി. സുധാകരൻ അറിയിച്ചു. 
അമ്പലപ്പഴ മണ്ഡലത്തിലെ വനിതാ ഹോസ്റ്റൽ നിർമ്മാണം (5 കോടി രൂപ), ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിബാങ്കിന് പുതിയ കെട്ടിടം (5 കോടി രൂപ), അമ്പലപ്പുഴ ഹെൽത്ത് സെന്ററിന്റെ പുതിയ കെട്ടിടം (20 കോടി രൂപ), കരുമാടി ആയൂർവ്വേദ ആശുപത്രി കെട്ടിടം (5 കോടി രൂപ) എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
 

Latest News