Sorry, you need to enable JavaScript to visit this website.

715 കോടി പിഴയടക്കണമെന്ന് കോടതി;  പാപ്പരായെന്ന് അനില്‍ അംബാനി 

ലണ്ടന്‍-തനിക്ക് ഒരു രൂപയുടെ പോലും ആസ്ഥിയില്ലെന്നും താന്‍ പാപ്പരാണെന്നും അനില്‍ അംബാനി. ബാദ്ധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അംബാനി കോടതിയില്‍ പറഞ്ഞു. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തില്‍ ബാങ്കുകള്‍ നല്‍്കിയ ഹര്‍ജിയിലാണ് അംബാനി ഉത്തരം നല്‍കിയത്.
തന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണെന്നും ഇത്രയും പണം നല്‍കാന്‍ തക്കതായ ആസ്തി തന്റെ പക്കലില്ലെന്നുമാണ് അംബാനി കോടതിയില്‍ പറഞ്ഞത്. വായ്പ തിരിച്ചടയ്ക്കാത്തതിനെതുടര്‍ന്ന് ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസില്‍ ആറാഴ്ചയ്ക്കുള്ളില്‍ 100 മില്ല്യണ്‍ ഡോളര്‍ (715.07കോടി രൂപ) നല്‍കണമെന്നാണ് അനില്‍ അംബാനിക്ക് ബ്രിട്ടീഷ് കോടതി നല്‍കിയ ഉത്തരവ്. കേസില്‍ വാദം പൂര്‍ത്തിയാകാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കണം. അനില്‍ അംബാനിയില്‍നിന്ന് ലഭിക്കാനുള്ള 68 കോടി ഡോളറിനു(48606 കോടി രൂപ) വേണ്ടി മൂന്ന് ചൈനീസ് ബാങ്കുകള്‍ ബ്രിട്ടീഷ് കോടതിയില്‍ നല്‍കിയ കേസിലാണ് ഇടക്കാലവിധി. 


 

Latest News