Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോയി വിവാഹം: പെണ്‍കുട്ടി ഋതുമതിയായതിനാല്‍ സാധുവെന്ന് പാക് കോടതി

കറാച്ചി- പതിനാലുകാരിയെ  തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ച കേസില്‍ വിവാഹം സാധുവെന്ന് പാക്കിസ്ഥാന്‍ കോടതി.  വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം  സാധുവാണെന്നാണ് സിന്ധ് കോടതിയുടെ കണ്ടെത്തല്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 14 കാരിയെ തട്ടിക്കൊണ്ട് പോവുന്നത്. മതംമാറ്റി നിര്‍ബന്ധ വിവാഹത്തിന് വിധേയയാവുകയുമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.
സിന്ധ് കോടതിയുടെ വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. പെണ്‍കുട്ടിയുടെ പ്രായം ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ സിന്ധ് ഹൈക്കോടതി പോലീസിനോട് ഉത്തരവിട്ടിരുന്നു.  പ്രായപൂര്‍ത്തിയായില്ലെങ്കിലും പെണ്‍കുട്ടി ഋതുമതിയായതിനാല്‍ വിവാഹം സാധുവാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. 18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം തടയുന്നതിനായി ഇവിടെ 2014 ല്‍ നിയമം പാസാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് കോടതിവിധി.

 

Latest News