Sorry, you need to enable JavaScript to visit this website.

ദൽഹിയിൽ ആം ആദ്മിക്ക് സമ്പൂർണ്ണ വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ

ദൽഹി- നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ദൽഹിയിൽ ആം ആദ്മി അധികാരത്തിൽ തുടരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. മുഴുവൻ എക്‌സിറ്റ് പോൾ ഫലങ്ങളും ആം ആദ്മിയുടെ വിജയം പ്രഖ്യാപിക്കുമ്പോൾ ബി.ജെ.പിക്ക് സീറ്റ് നില മെച്ചപ്പെടുത്തുമെന്നും പ്രവചിക്കുന്നു. അതേസമയം, കോൺഗ്രസിന്റെ സമ്പൂർണ പരാജയമാണ് ദൽഹി വീണ്ടും പ്രവചിക്കുന്നത്. 
പോൾസ്ട്രാറ്റ്-ന്യൂസ് എക്‌സ് 53 മുതൽ 63 സീറ്റുകളാണ് ആം ആദ്മിക്ക് പ്രവചിക്കുന്നത്. 11 മുതൽ 17 സീറ്റുകൾ ബി.ജെ.പിക്കും രണ്ടു വരെ സീറ്റുകൾ കോൺഗ്രസിനും പ്രവചിക്കുന്നു. റിപ്പബ്ലിക്-ജൻ കി ബാത്ത് 48-61 സീറ്റുകൾ ആം ആദ്മിക്ക് പ്രവചിക്കുന്നു. ബി.ജെ.പിക്ക് ഒൻപത് മുതൽ 21 സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റുമാണ് പ്രവചനം. ടൈംസ് നൗ 44 സീറ്റുകൾ ആം ആദ്മിക്കും ബി.ജെ.പിക്ക് 26 സീറ്റുകളുമാണ് പ്രവചനം.
 

Latest News