മാനന്തവാടി-തലപ്പുഴ കമ്പമലയില്‍ ആയുധധാരികളായ മാവോയിസ്റ്റുകള്‍ പ്രകടനം നടത്തി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാതിരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചെറുക്കുക,പൗരത്വ രജിസ്ട്രര്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുക തുടങ്ങിയ വാചകങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ കമ്പമലയില്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് കബനിദളം എന്നാണ് പോസ്റ്ററിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. പോലിസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.തണ്ടര്‍ബോള്‍ട്ട് തിരച്ചില്‍ ആരംഭിച്ചു.