കൊറോണയ്ക്ക് മരുന്ന് കഞ്ചാവ്; സിനിമാ സംവിധായകന്‍


മുംബൈ- ലോകമാകെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ മതിയെന്ന് സിനിമാ സംവിധായകനും സംഘപരിവാര്‍ സഹയാത്രികനുമായ വിവേക് അഗ്നിഹോത്രി.'ലോകത്ത് കാണുന്ന ഒരുവിധം എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ഇന്ത്യയിലുണ്ട്. പാരമ്പര്യത്തോട് മുഖം തിരിച്ചുനില്‍ക്കുന്നതിനാല്‍ നിങ്ങള്‍ക്ക് അത് കണ്ടെത്താനാകില്ല.

കഞ്ചാവ് ഒരു അത്ഭുതചെടിയാണ്. എണ്‍പതുകള്‍ വരെ സര്‍ക്കാര്‍ തന്നെ വിറ്റിരുന്നു. രാജീവ്ഗാന്ധിയും പശ്ചാത്യ ഫാര്‍മ കമ്പനികളുമാണ് ഇതിനെ മോശം പേര് നല്‍കിയത്.കഞ്ചാവിനെ നിയമാനുസൃതമാക്കണം. കഞ്ചാവ് കൊറോണയെ കൊല്ലുമെന്നും ' അദേഹം പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് കഞ്ചാവിന്റെ ചിത്ര സഹിതം സംവിധായകന്‍ അഭിപ്രായം പങ്കുവെച്ചത്.  മുമ്പ് ചാണകം ഉപയോഗിച്ച് കൊറോണവൈറസിനെ ചെറുക്കാമെന്ന് ഹിന്ദുമഹാസഭ നേതാവ് ചക്രപാണി മഹാരാജ് അഭിപ്രായപ്പെട്ടിരുന്നു.

 

Latest News