പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ ചോദ്യംചെയ്യും


കൊച്ചി- പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യും.കേസില്‍ അദേഹത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതായും അടുത്ത ആഴ്ച ചോദ്യം ചെയ്യുമെന്നും വിജിലന്‍സ് അറിയിച്ചു. കേസില്‍ മുഹമ്മദ് ഹനീഷ് ഐഎഎസിനെയും വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും.. നിയമസഭാ സമ്മേളനം തീരുന്ന മുറയ്ക്ക് അടുത്ത ബുധനാഴ്ചയ്ക്ക് ശേഷമാണ് ചോദ്യം ചെയ്യലുണ്ടാകുക.

ചോദ്യം ചെയ്യല്‍ നടപടികള്‍ക്കായുള്ള ചോദ്യാവലി തയ്യാറാക്കല്‍ അടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നും വിജിലന്‍സ് പറഞ്ഞു. ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കേസിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു.
 

Latest News