Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ

കോഴിക്കോട്- കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻബത്തേരി മൂലങ്കാവ് സ്വദേശി എബിൻ കെ ആന്റണി (32), അരീക്കോട് തോട്ടുമുക്കം സ്വദേശി അനീനമോൾ (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എബിനും അനീനയും വ്യാഴാഴ്ചയാണ് ലോഡ്ജിൽ മുറിയെടുത്തത്. പരീക്ഷക്ക് നഗരത്തിൽ എത്തിയതാണ് എന്നാണ് ഇരുവരും പറഞ്ഞിരുന്നത്. മുറി തുറക്കാതയതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്ന് ആത്മഹത്യകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 
തോട്ടുമുക്കം ആശാരിപ്പറമ്പിൽ അഷ്‌റഫിന്റെ മകളായ അനീന മണാശേരിയിൽ കെ.എം.സിട.ി സ്വകാര്യ മെഡിക്കൽ കോളജിൽ അനസ്‌തേഷ്യ വിദ്യാർഥിനിയാണ്. പെരുമ്പറമ്പ് സ്വദേശി ഷഹീർ ആണ് അനീനയുടെ ഭർത്താവ്. അനീന പഠിക്കുന്ന ആശുപത്രിയിൽ അനസ്‌തേഷ്യ ടെക്‌നീഷനാണ് എബിൻ. സഹോദരൻ ബിബിനൊപ്പമാണ് എബിൻ മണാശേരിയിൽ താമസിച്ചിരുന്നത്. ഹണിയാണ് എബിന്റെ ഭാര്യ. അനീനയെയും എബിനെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ജോലിക്ക് പോകുന്നു എന്ന് പറഞ്ഞാണ് എബിൻ വീട്ടിൽ നിന്ന് പോയതെന്ന് ബിബിൻ പറഞ്ഞു.
 

Latest News