Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേവീന്ദറിന് ഏറെ ഇഷ്ടം  പെണ്ണും വീഞ്ഞും വയാഗ്രയും 

ശ്രീനഗര്‍- ജമ്മു കശ്മീരില്‍ ഭീകരവാദികള്‍ക്കൊപ്പം അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. നേരത്തെ ഹിസ്ബുള്‍ തീവ്രവാദികള്‍ക്ക് ദേവീന്ദര്‍ താമസമൊരുക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ദേവീന്ദറിന്റെ ജീവിതശൈലി തുറന്നു കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫോണില്‍ നിന്ന് എന്‍ഐഎ സംഘം അരിച്ച് പെറുക്കിയപ്പോള്‍ കിട്ടിയ തെളിവുകള്‍. സ്ഥിരമായി മദ്യപിച്ചിരുന്ന ദേവീന്ദറിന് പ്രിയപ്പെട്ട ലഹരികളിലൊന്ന് വീഞ്ഞായിരുന്നുവെന്നും ഡസന്‍ കണക്കിന് സ്ത്രീകളുമായി ദേവീന്ദറിന് ബന്ധമുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും ഫോണില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. മാത്രമല്ല താന്‍ സെക്‌സിന് അടിമയാണെന്നും ദിവസേന വയാഗ്ര കഴിച്ചിരുന്നുവെന്നും ചോദ്യം ചെയ്യലിനിടെ ദേവീന്ദര്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
പണത്തോടുള്ള ആര്‍ത്തിയും ആഡംബര ജീവിതവുമാണ് ദേവീന്ദറിനെ നയിച്ചത്. ദേവീന്ദറിന് രണ്ട് വീടുകളാണുള്ളത്. ഇതിന് പുറമെ ശ്രീനഗറിലെ ആര്‍മി കേന്ദ്രത്തോട് ചേര്‍ന്ന് ദേവീന്ദര്‍ കോടികള്‍ ചിലവഴിച്ച് മറ്റൊരു വീടും നിര്‍മ്മിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ട് പെണ്‍ മക്കള്‍ ബംഗ്ലാദേശില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. മകന്‍ ശ്രീനഗറിലെ ഉന്നത സ്‌കൂളിലുമാണ് പഠിക്കുന്നത്. ദേവീന്ദര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.

Latest News