Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമത്തിനെതിരെ സംസാരിച്ചു; യൂബര്‍  ഡ്രൈവര്‍  യാത്രക്കാരനെ പൊലീസില്‍ ഏല്‍പ്പിച്ചു

മുംബൈ- പൗരത്വ നിയമത്തിനെതിരെ സംസാരിച്ച യാത്രക്കാരനെ യൂബര്‍ ഡ്രൈവര്‍  പൊലീസില്‍ ഏല്‍പ്പിച്ചു. ബപ്പാദിത്യ സര്‍ക്കാര്‍ ആയിരുന്നു യൂബറിലെ യാത്രക്കാരന്‍. ആക്ടിവിസ്റ്റായ കവിത കൃഷ്ണനാണ് തന്റെ സുഹൃത്തായ ഈ യാത്രക്കാരന്റെ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഷഹീന്‍ബാഗില്‍ പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരത്തെക്കുറിച്ച് സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുകയായിരുന്നു ബപ്പാദിത്യ. ഇത് കേട്ട ഡ്രൈവര്‍ എടിഎമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്നു പറഞ്ഞ് ഇടക്ക് വണ്ടി നിര്‍ത്തി. പിന്നീട് തിരിച്ചെത്തിയത് പൊലീസുമായിട്ടായിരുന്നു. പന്നീട് വിശദമായ ചോദ്യം ചെയ്യലിനു ശേഷം പൊലീസ് ഇദ്ദേഹത്തെ വിട്ടയച്ചു.

Latest News