ചെരിപ്പൂരിച്ച സംഭവത്തില്‍ മന്ത്രി ആദിവാസി ബാലനോട് ക്ഷമ ചോദിച്ചു

ചെന്നൈ- ആദിവാസി ബാലനെക്കൊണ്ട് തന്റെ ചെരിപ്പ് അഴിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് വനം മന്ത്രി ഡിണ്ടുക്കല്‍ സി.ശ്രീനിവാസന്‍ ഖേദം പ്രകടിപ്പിടച്ചു. ഇതേ തുടര്‍ന്ന് മസിനഗുഡി പോലീസ് സ്‌റ്റേഷനില്‍ കുട്ടി നല്‍കിയ പരാതി പിന്‍വലിച്ചു. കുട്ടിയെയും മാതാവിനെയും നേരില്‍ കണ്ടാണ് ക്ഷമ ചോദിച്ചത്. ഊട്ടിയിലെ ഗസ്റ്റ് ഹൗസില്‍ കുട്ടിക്കും മാതാവിനും പുറമേ അമ്പതോളം ഗോത്രവര്‍ഗ വിഭാഗക്കാരും ഉണ്ടായിരുന്നു.
മുതുമല കടുവാ സംരക്ഷണകേന്ദ്രത്തിനു സമീപത്തെ വിനായകര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാണു മന്ത്രി കുട്ടിയെക്കൊണ്ട് ചെരുപ്പഴിപ്പിച്ചത്. കുങ്കിയാനകള്‍ക്കുള്ള 48 ദിവസത്തെ സുഖ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട ബാലനെ അപമാനിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

Latest News