പാസഞ്ചര്‍ ട്രെയിനുകളും സ്‌റ്റേഷനുകളും  സ്വകാര്യ മേഖലയ്ക്ക് 

ന്യൂദല്‍ഹി- 500 പാസഞ്ചര്‍ ട്രെയിനുകളും 750 സ്‌റ്റേഷനുകളും സ്വകാര്യ വത്കരിക്കാനൊരുങ്ങുന്നു. 2025ഓടെ സ്വകാര്യവത്കരിക്കാനുള്ള പദ്ധതി റെയില്‍വേ മന്ത്രാലയം തയ്യാറാക്കി കഴിഞ്ഞു. റെയില്‍വേ സ്വകാര്യനിക്ഷേപത്തിനായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായാണിത്. ഇതുവരെ 150 തീവണ്ടികളും 100 റൂട്ടുകളും സ്വകാര്യവത്കരിക്കാനായിരുന്നു പദ്ധതി. താത്പര്യമുള്ള കക്ഷികളില്‍നിന്ന് പ്രതികരണം തേടി യോഗ്യതയുടെയും മറ്റും വിശദാംശങ്ങള്‍ നീതി ആയോഗിന്റെയും റെയില്‍വേയുടെയും വെബ്‌സൈറ്റിലിട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.

Latest News