ഓണ്‍ലൈന്‍ വഴി വസ്ത്രം വാങ്ങി; യുവ ഡോക്ടറുടെ 45000 രൂപ നഷ്ടമായി


ബംഗളുരു- ഓണ്‍ലൈന്‍ വഴി വസ്ത്രം വാങ്ങിയ ഡോക്ടര്‍ക്ക് 45000 രൂപ നഷ്ടമായി. ഇന്ദിരാനഗര്‍ നിവാസിയായ ഡോ.പൂജ ഗൗഡ (26) യ്ക്കാണ് പണം നഷ്ടമായത്. 'ant girl' എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് കാര്‍ട്ടില്‍ 894 രൂപയുടെ വസ്ത്രത്തിനാണ് ഡോക്ടര്‍ ഓര്‍ഡര്‍ നല്‍കിയത്. ജനുവരി 24നാണ് വസ്ത്രം ഡെലിവറി ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ വസ്ത്രം എത്താത്തതിനാല്‍ അവര്‍ വെസ്റ്റ് ബംഗാളിലെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. അവരുടെ ഓര്‍ഡര്‍ ക്യാന്‍സര്‍ ചെയ്തതായും പണം തിരിച്ചെത്തുമെന്നും ഫോണില്‍ സംസാരിച്ച വ്യക്തി അറിയിച്ചു.

ഇതിന് പിന്നാലെ അയാള്‍ ഒരു മെസേജ് ഡോക്ടറുടെ നമ്പറിലേക്ക് അയച്ചു നല്‍കിയ ശേഷം അതിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് തിരിച്ചയക്കാന്‍ പറഞ്ഞു. ഗൂഗിള്‍ പേ വഴി പണം തിരിച്ചുലഭിക്കുമെന്നാണ് പറഞ്ഞത്. ന്നൊല്‍ ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്ത ഉടന്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40000 രൂപയും മറ്റൊരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് 4900 രൂപയും നഷ്ടമായി. ഇന്ദിരാനഗര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

Latest News