തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി മൂന്നിരട്ടി തുക വകയിരുത്തി സംസ്ഥാന ബജറ്റ്


തിരുവനന്തപുരം- സംസ്ഥാന ബജറ്റില്‍ ഇത്തവണ നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ കാര്യമായി പരിഗണിച്ചു. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുന:രധിവാസത്തിന് കൂടുതല്‍ പരിഗണന നല്‍കുന്ന തീരുമാനങ്ങളാണ് ധനവകുപ്പ്മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ലോകകേരള സഭയ്ക്കും പ്രവാസി ക്ഷേമനിധിക്കും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ അധികതുക വകയിരുത്തിയതായി ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവര്‍ക്കുള്ള പുന:രധിവാസ പാക്കേജുകള്‍ക്കുള്ള വിഹിതം മൂന്ന് ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. മുപ്പത് കോടിയില്‍ നിന്ന് 90 കോടിയാക്കി മാറ്റിയിട്ടുണ്ട് പദ്ധതിവിഹിതം.കൂടാതെ പ്രവാസി ക്ഷേമനിധിക്ക് ഒന്‍പത് കോടിരൂപയും പ്രവാസി സംഘടനകളുടെ ധനസഹായത്തിന് രണ്ട് കോടിയും വകയിരുത്തി. ലോകകേരള സഭയ്ക്ക് മാത്രം പന്ത്രണ്ട് കോടിയാണ് മാറ്റിവെച്ചത്. വിദേശ ജോലികള്‍ കണ്ടെത്തുന്നതിനായി ജോബ് പോര്‍ട്ടല്‍ പരിഷ്‌കരിക്കാന്‍ ഒരു കോടി രൂപയാണ് ധനമന്ത്രി വകയിരുത്തിയത്. 
 

Latest News